Wednesday, July 13, 2011

സ്കൂള്‍ സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ പരിശീലനം

ആലപ്പുഴ ജില്ലയിലെ സ്കൂളുകളിലെ സ്റ്റുഡന്റ് ഐറ്റി കോര്‍ഡിനേറ്റര്‍മാര്‍ക്ക് ഐടി സ്‌കൂള്‍ ഒരു ദിവസത്തെ പരിശീലനം നല്‍കുന്നു. 2011 ജൂലൈ 14 മുതല്‍ 18 തീയതികളില്‍ ആലപ്പുഴ,ചേര്‍ത്തല,കുട്ടനാട്,മാവേലിക്കര വിദ്യാഭ്യാസ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നു. ഒന്‍പതാം ക്ലാസിന് പ്രാമുഖ്യം നല്കിക്കൊണ്ട് സ്കൂളില്‍ തെരെഞ്ഞെടുത്ത SSITC മാരെ ഒരുമിച്ചു കൂട്ടുന്നതിനും അവരുടെ ഉത്തരവാദിത്വത്തെപ്പറ്റി ബോധവത്ക്കരിക്കുന്നതിനുമാണ് ഒരു ദിവസത്തെ പരിശീലനം ലക്ഷ്യമിടുന്നത്.കൂടാതെ ഹാന്‍ഡി കാം ഉപയോഗം,നെറ്റു വര്‍ക്കിംഗ്,വിഡിയൊ/ഡിവിഡി നിര്‍മ്മാണം ഇവയും പരിശീലനത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ സ്കൂളില്‍ നിന്നും ഒന്‍പതാം സ്റ്റാന്റേര്‍ഡില്‍ പഠിക്കുന്ന 4 കുട്ടികളെ വീതം(SSITC പരിശീലനം ലഭിച്ചിട്ടുള്ള) പങ്കെടുപ്പിയ്ക്കണം. കുട്ടികള്‍ ലാപ്ടോപ്പ് ,ഉച്ചഭക്ഷണം എന്നിവയുമായി നിര്‍ദ്ദിഷ്ട കേന്ദ്രങ്ങളില്‍ എത്തണം.കുട്ടികള്‍ക്ക് അവരുടെ സ്‌കുളില്‍ നടക്കുന്ന തുടര്‍പ്രവര്‍ത്തനങ്ങള്‍ Online ആയി അറിയിക്കാനുള്ള സംവിധാനം ഏര്‍പ്പടുത്തിയിട്ടുണ്ട്.അതിനായി SSITC എന്ന ലിങ്ക് ക്ലിക്കുചെയ്യുക.