Tuesday, November 30, 2010

ALAPPUZHA REVENUE DISTRICT IT MELA

Programmes scheduled on 7/12/10


IT QUIZ UP,HS,HSS
DIGITAL PAINTING UP, HS, HSS
MULTIMEDIA PRESENTATION HS, HSS
IT PROJECT HS
MALAYALAM TYPING UP, HS
WEB DESIGNING HS HSS


All Participants are requested to Present with identification Certificates at Govt. Mohammeden GHS Alappuzha at 9.30 am
Programmes will begins at 10 am

Tuesday, September 14, 2010

സൗജന്യ ലിനക്സ് ഇന്‍സ്റ്റലേഷനും കുട്ടികള്‍ക്കുള്ള പരിശീലനവും

സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനാചരണത്തിന്റെ ഭാഗമായി ഐ.ടി അറ്റ് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റബര്‍ 18ന് ആലപ്പുഴയില്‍ പൊതുജനങ്ങള്‍ക്കായി സൗജന്യ ലിനക്സ് ഇന്‍സ്റ്റലേഷന്‍ നടത്തുന്നു. മാവേലിക്കര ഗവ. ഗേള്‍സ് ഹൈസ്കൂള്‍, ഹരിപ്പാട് ഗവ. ഗേള്‍സ് ഹൈസ്കൂള്‍, ആലപ്പുഴ ഗവ. മുഹമ്മഹന്‍ ഗേള്‍സ് ഹൈസ്കൂള്‍, ചേര്‍ത്തല ഗവ. ഗേള്‍സ് ഹൈസ്കൂള്‍ എന്നീ കേന്ദ്രങ്ങളില്‍ വച്ചായിരിക്കും പരിപാടി. സൗജന്യ ലിനക്സ് ഇന്‍സ്റ്റലേഷന്‍ ആഗ്രഹിക്കുന്നവര്‍ www.itschoolalp.blogspot.com എന്ന വെബ് സൈറ്റിലോ, 04772230210 എന്ന ടെലഫോണ്‍ നമ്പറിലെ 2010 സെപ്റ്റബര്‍ 17 വൈകിട്ട് 3 നകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആലപ്പുഴ ഗവ. മുഹമ്മഹന്‍ ഗേള്‍സ് ഹൈസ്കൂള്‍ കേന്ദ്രത്തില്‍ അന്നേ ദിവസം ജില്ലയിലെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സ്വതന്ത്ര സോഫ്ട് വെയറിന്റെ സാമൂഹ്യ പ്രസക്തി എന്ന വിഷയത്തില്‍ ഉപന്യാസ രചനാ മത്സരവും സൗജന്യ ലിനക്സ് ഇന്‍സ്റ്റലേഷന്‍ പരിശീലനവും നല്‍കുന്നതാണ് .

Sunday, August 22, 2010

ഹാര്‍ഡ് വെയര്‍ ക്ലിനിക്

ICT പദ്ധതി പ്രകാരമുള്ള ഗവണ്മെന്റ് , എയ്ഡഡ് ഹൈസ്കൂളുകള്‍ക്കുള്ള ഹാര്‍ഡ് വെയര്‍ ക്ലിനിക് 2010 സെപ്റ്റബര്‍ 2,3,4 തീയതികളില്‍ മാവേലിക്കര ബിഷപ്പ്സ് ഹോഡ്ജസ് ഹൈസ്കൂളില്‍ നടക്കുന്നു. രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്കൂളുകള്‍ പ്രവര്‍ത്തന രഹിതമായ ഉപകരണങ്ങള്‍ 2010 ആഗസ്റ്റ് 31 ന് വൈകിട്ട് 4 മണിക്ക് മുമ്പ് എത്തിക്കേണ്ടതാണ്. ഹയര്‍സെക്കണ്ടറി - വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളുകളുടെ തീയതി പിന്നീട് തീരുമാനിക്കുന്നതാണ്.

Friday, August 13, 2010

സ്റ്റുഡന്റ് ഐ.ടി കോ ഓര്‍ഡിനേറ്റര്‍ പരിശീലനം

സ്കൂളുകളിലെ ഐ.ടി ക്ലബ്ബുകളുടെ പ്രവര്‍ത്തനം ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റുഡന്റ് ഐ.ടി കോ ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള പരിശീലനം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പരിശീലനം ആരംഭിച്ചു. രണ്ടു ഘട്ടങ്ങളായിട്ടാണ് പരിശീലനം നല്‍കുന്നത്. ഹാര്‍ഡ് വെയര്‍, മലയാളം കമ്പ്യൂട്ടിംഗ്, വെബ് പേജ് നിര്‍മ്മാണം, ഇന്റര്‍നെറ്റ് ഉപയോഗം എന്നീ മേഖലകളിലാണ് പരിശീലനം നല്‍കുന്നത്.

Wednesday, March 3, 2010

ICT Hardware Distribution -2010 March

ICT Hardware Distribution is scheduled to be held on 8,9 & 10 March 2010 at District Resource Center Alappuzha.All schools which are coming under the scheme are requested to come and recieve the items as per the schedule given below

All are requested to bring school seal for receiving items

Click here for Distribution Schedule

Thursday, January 28, 2010

ഹാര്‍ഡ് വെയര്‍ ക്ലിനിക്ക്

ആലപ്പുഴ : ഐ സി റ്റി സ്കീമിന്റെ ഭാഗമായി ഐ ടി അറ്റ് സ്കൂളിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഗവ: ഹൈസ്കൂള്‍, ഗവ: ഹയര്‍ സെക്കന്ററി സ്കൂള്‍, ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, ടെക് നിക്കല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ എന്നിവയുടെ പ്രവര്‍ത്തന രഹിതമായ കമ്പ്യൂട്ടറുകള്‍ നന്നാക്കുന്ന തിനായുളള ഒന്നാം ഘട്ട ഹാര്‍ഡ് വെയര്‍ ക്ലിനിക്ക് 2010 ഫെബ്രുവരി 4, 5, 6 തീയതികളില്‍ ആലപ്പുഴ ഗവ : ഗേള്‍സ് എച്ച് എസ് എസില്‍ നടക്കും. ക്ലിനിക്കില്‍ പങ്കെടുക്കേണ്ട സ്കൂളുകള്‍ ഫെബ്രുവരി 1 ന് മുമ്പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. www.itschoolalp.blogspot.com എന്ന വിലാസത്തില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ചേര്‍ത്തല, കുട്ടനാട് വിദ്യാഭ്യാസ ജില്ലകളിലെ മുഴുവന്‍ സ്കൂളുകളും, ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വടക്കന്‍ മേഖലയിലുളള സ്കൂളുകളുമാണ് ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുന്നത്.റിപ്പയര്‍ ചെയ്യേണ്ട കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും 2010 ഫെബ്രുവരി 3ന് വൈകിട്ട് 3 മണിക്ക് മുമ്പ് എത്തിക്കേണ്ടതാണ്.